Thursday, April 4, 2013

അകാലനര

ചെറുപയർ

തലയിൽ കട്ടൻചായ ഒഴിച്ച് കുളിക്കുക,ചെറുപയർ പൊടിച്ച് പതിവായി തലയിൽ പുരട്ടിക്കുളിക്കുക.
കരിംജീരകയെണ്ണയോ കറിവേപ്പിലയിട്ട്‌ കാച്ചിയ വെളിച്ചെണ്ണയോ പതിവായി തലയിൽ തേക്കുക.

അഗ്നിമാന്ദ്യം(വിശപ്പില്ലായ്മ)

നെയ്യ്

എരുമപ്പാൽ പതിവായി ഉപയോഗിക്കുകയും എരുമനെയ്യിട്ട് കഞ്ഞിയും കുടിക്കുക.
അരിപ്പൊടികൊണ്ട് നെയ്യിലുണ്ടാക്കിയ ഭക്ഷണം കഴിക്കുക.

അഗ്നിമാന്ദ്യം(വിശപ്പില്ലായ്മ)

അയമോദകം
ഏലമോ,അയമോദകമോ  ഇട്ട് വെന്ത വെള്ളം കുടിക്കുക.
കായം വറുത്ത് പൊടിച്ചത് മോരിലോ ചൂടുവെള്ളത്തിലോ കലക്കി കഴിക്കുക.

അജീർണം(ദഹനക്കേട്)

ഇഞ്ചി
ഇഞ്ചിയില 10 ഗ്രാം അരച്ചതോ, ഇഞ്ചി,വെളുത്തുള്ളി ഇവ ചവച്ചരച്ചതോ കഴിക്കുക.
ചുക്ക്,തിപ്പലി,കുരുമുളക് ഇവ സമം പൊടിച്ച് ശർക്കര ചേർത്ത് സേവിക്കുക.

അപസ്മാരം

വയമ്പ്‌
ബ്രഹ്മി നീരിൽ വയമ്പ്‌ പൊടിച്ചിട്ട് തേൻ ചേർത്ത് സേവിക്കുക.
കരിംകൂവളം ഇടിച്ചു പിഴിഞ്ഞ നീര് ഒരൗണ്‍സ് വീതം രാവിലെയും വൈകീട്ടും വൈകീട്ടും സേവിക്കുക. 

അമിത വണ്ണം

ബ്രഹ്മി

ബ്രഹ്മി ഇടിച്ച് പിഴിഞ്ഞ നീരിൽ തേൻചേർത്ത് സേവിക്കുക.
ചെറുതേനും വെള്ളവും സമം ചേർത്ത് അതിരാവിലെ ദിവസവും കുടിക്കുക.


അമിത വിയർപ്പ്

മഞ്ഞൾ

മുതിരയോ,മഞ്ഞളോ അരച്ച് ശരീരത്തിൽ തേച്ച്കുളിക്കുക .
ചീവക്കപൊടിയും ഉലുവപൊടിയും  സമം ചേർത്ത് ശരീരത്തിൽ പുരട്ടി കുളിക്കുക .